മനാമ: മനാമ സൂഖിലുണ്ടായ വൻ തീപിടിത്തത്തിൽ സമസ്ത ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളുടെയും കുഞ്ഞഹമ്മദ് ഹാജിയുടേയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
എസ്.കെ.എസ്.എസ്.എഫ് വിഖായ വളന്റിയർമാർ അഗ്നിശമന സേനാംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കും ദാഹജലവും പ്രഭാത ഭക്ഷണങ്ങളും കൈമാറി. രക്ഷാപ്രവർത്തനങ്ങളിൽ സമസ്ത ബഹ്റൈൻ മുൻ സെക്രട്ടറി ശഹീർ കാട്ടാമ്പള്ളിയും പങ്കാളിയായി. സമസ്ത ബഹ്റൈൻ മനാമ ഏരിയയിലെ മദ്റസയിൽ നിയന്ത്രണ മേഖലയിൽ താമസിക്കുന്നവർക്ക് ഭക്ഷണത്തിനും, വിശ്രമത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലും വിഖായ പ്രവർത്തകർ കർമരംഗത്തുണ്ടാകുമെന്ന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് 39657486, 36063412, 39533273, 38252541, 39001374 നമ്പറുകളിൽ വിളിക്കാം.