ഐവൈസിസി ബഹ്‌റൈന് പുതിയ നേതൃത്വം; ഷിബിൻ തോമസ് പ്രസിഡന്റ്, രഞ്ജിത്ത് മാഹി ജനറൽ സെക്രട്ടറി, ബെൻസി ഗനിയുഡ് ട്രഷറർ

മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ (ഐവൈസിസി) ബഹ്‌റൈൻ 2024-25 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി ഷിബിൻ തോമസ്, നിലമ്പൂർ സ്വദേശിയും കെ എസ് യു മലപ്പുറം ജില്ല ഭാരവാഹിയും, യൂത്ത് കോൺഗ്രസ്‌ നിലമ്പൂർ നിയോജക മണ്ഡലം സെക്രട്ടറിയും, ഐവൈസിസി ബുധയ്യ ഏരിയ പ്രസിഡന്റ്‌, ദേശീയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. ദേശീയ ജനറൽ സെക്രട്ടറിയായി രഞ്ജിത്ത് മാഹി, മാഹി സ്വദേശിയും ഐവൈസിസി ട്യൂബ്ലി-സൽമാബാദ് ഏരിയ പ്രസിഡന്റ്‌, ദേശീയ കമ്മിറ്റി വൈസ് പ്രഡിഡന്റും ആയിരുന്നു. ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, തിരുവനന്തപുരം സ്വദേശിയും ഐവൈസിസി ഹിദ്ദ്-അറാദ് ഏരിയ പ്രസിഡന്റ്, ദേശീയ കമ്മിറ്റി സ്പോർട്‌സ് വിങ് കൺവീനർ, ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു.

മറ്റ് ഭാരവാഹികൾ:
അനസ് റഹീം, ഷംഷാദ് കാക്കൂർ (വൈ. പ്ര​സി.), രാജേഷ് പന്മന, രതീഷ് രവി (ജോ. ​സെ​ക്രട്ടറി), മുഹമ്മദ്‌ ജസീൽ (അസി. ട്ര​ഷറർ), സലീം അബൂതാലിബ് (ചാ​രി​റ്റി വി​ങ് കൺവീനർ), റിച്ചി കളത്തുരേത്ത് (ആ​ർ​ട്സ് വി​ങ് കൺവീനർ), റിനോ സ്കറിയ (സ്പോർട്സ് വി​ങ് കൺവീനർ), സ്റ്റഫി സാബു (മെമ്പർഷിപ് കൺവീനർ), ജമീൽ കണ്ണൂർ (ഐ.​ടി & മീ​ഡി​യ സെ​ൽ കൺവീനർ). ജയഫർ അലി, മണിക്കുട്ടൻ കോട്ടയം (ഇന്റെർണൽ ഓഡിറ്റർ).

സംഘടന രൂപീകൃതമായിട്ട് 11 വർഷം പൂർത്തിയാകുമ്പോൾ ഒൻപതാമത് ദേശീയ കമ്മിറ്റിയെയാണ് ഇന്നലെ ചേർന്ന 57 അംഗ എക്സിക്യൂട്ടീവിൽ നിന്നും തിരഞ്ഞെടുത്തത്. വർഷാവർഷം മാറി മാറി വരുന്ന ഭാരവാഹികൾ ഐവൈസിസിയുടെ പ്രത്യേകതയാണ്. ഒൻപത് ഏരിയയിൽ നിന്നുള്ള പ്രസിഡന്റുമാരും, സെക്രട്ടറിമാരും, തിരഞ്ഞെടുക്കപ്പെട്ടു വന്ന ദേശീയ കമ്മറ്റി അംഗങ്ങളും ചേർന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഫാസിൽ വട്ടോളി, അലൻ ഐസക്, നിധീഷ് ചന്ദ്രൻ, ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൻ മാത്യു, അനസ് റഹീം എന്നിവർ ചേർന്ന് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തിൽ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!