bahrainvartha-official-logo
Search
Close this search box.

വിദേശതൊഴിൽ തട്ടിപ്പ്കേസുകളിൽ വ്യാജ ഏജസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ

plc

കൊച്ചി: വിദേശതൊഴിൽ തട്ടിപ്പ്കേസുകളിൽ വ്യാജഏജസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ് കേസുകൾ വ്യാപകമായി നടക്കുന്നതായും ശക്തമായ നിയമനടപടികൾ എടുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയിൽ ഹർജി.

കോവിഡിനെ തുടർന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി കേരളത്തിൽ നിന്നും പുറപ്പെടുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും അതോടൊപ്പമുണ്ടാക്കുന്ന തടിപ്പുകളിലും വൻവർദ്ധനവ് ഉണ്ടാകുന്നതായി ഹർജിയിൽ പറയുന്നു. വിദേശപഠനത്തിനായി കുട്ടികളെ അയക്കുന്ന ഏജൻസികൾ നിലവിൽ ഇന്ത്യൻ എമിഗ്രേഷൻ നിയമത്തിനു പുറത്താണ്. ഇത്തരം അവസരങ്ങൾ മുതലെടുത്താണ് വൻ തട്ടിപ്പുകൾ തുടർച്ചയായി നടക്കുന്നത്. ഗാർഹീക ജോലിക്കെന്നു പറഞ്ഞു സന്ദർശക വിസയിലും മറ്റും മനുഷ്യകടത്തുപ്പെടെയുള്ള കേസുകൾ വർധിച്ചുവരുന്നതായും ഹർജിയയിൽ പറയുന്നുണ്ട്ഇ. ത്പരിഹരിക്കാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നോർക്കയുടെ നേതൃത്വത്തിൽ കൂടുതൽ ബോധവത്കരണനടപടികളും വ്യാജ ഏജൻസികൾക്കെതിരെയുള്ള നടപടി ശക്തപ്പെടുത്തണമെന്നും പ്രവാസി ലീഗൽ സെൽ പ്രെസിഡൻറ്റ് അഡ്വ ജോസ് എബ്രഹാം നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി വ്യാഴാഴ്ച കേരള ഹൈക്കോടതി പരിഗണിക്കും.

തൊഴിൽതട്ടിപ്പ് കേസുകളിൽ പെട്ടുപോകുന്ന ഇരകളെ നാട്ടിലേക്കു തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യത്തു വലിയനൂലാമാലകൾ ഉണ്ടാവാറുണ്ട് എന്നും ഏറ്റവും ലളിതമായ പരിഹാരം എന്നുപറയുന്നത്‌ കേരളത്തിൽ തന്നെ വ്യാജ ഏജൻസികളെ നിയന്ത്രിക്കുന്നതാണ് നല്ലത് എന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്‌റൈൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, ഖത്തർ ചാപ്റ്റർ അധ്യക്ഷൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, യൂ.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി തുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!