കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രതീക്ഷ 2024 സംഘടിപ്പിച്ചു

WhatsApp Image 2024-06-22 at 5.25.35 PM

മനാമ: കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാസർഗോഡ് ജില്ല പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എംൽഎ, എകെഎം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

2024-25 വർഷത്തേക്കുള്ള കർമ്മപദ്ധതി മുസ്തഫ സുങ്കതകട്ട അവതരിപ്പിച്ചു. പ്രവാസികളായിട്ടുള്ള കെഎംസിസി കാസർഗോഡ് ജില്ല പ്രവർത്തകർക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് കൂടുതലും പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ല കമ്മറ്റി മെമ്പർമാരുടെ 10,+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് കാസർഗോഡ് ജില്ല കെഎംസിസി പ്രവർത്തകർക്കുള്ള ഡിസ്കൗണ്ട് കാർഡിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു.

 

ജില്ല കമ്മറ്റി പ്രഖ്യാപിച്ച ബിസിനസ് അവാർഡ് ഖലീൽ സ്പെക്ട്രത്തിന് എകെഎം അഷ്റഫ് എംൽഎ നൽകി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ചാരിറ്റി മേഖലയിൽ തിളങ്ങി നിൽക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. ലത്തീഫ് ഉപ്പള, റിയാസ് കാസ അറേബ്യ, അബ്ദുൽ റസാഖ് ഹാജി, ഷാഫി പാറക്കട്ട, സലീം തളങ്കര, റഹീം ബാവ കുഞ്ഞ്, ഷംസു ചിക്കറ്റ് അറേബ്യ, കലന്തർ, യൂസുഫ് ഉപ്പള, പികെ ഹനീഫ് തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.

 

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സമസ്ത ബഹ്റൈൻ ജഃ സെക്രട്ടറി അബ്ദുൽ വാഹിദ്, കെഎംസിസി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ഷാഫി പാറക്കട്ട, സലിം തളങ്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുള്ള പുത്തൂർ, കാദർ പൊവ്വൽ, ഖലീൽ ചെമ്നാട്, ഫാഹിസ് തളങ്കര, മഹറൂഫ് തൃക്കരിപ്പൂർ,സലിം കാഞ്ഞങ്ങാട്, റിയാസ് കാഞ്ഞങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ട്ള സ്വാഗതവും ട്രഷറർ അച്ചു പൊവ്വൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!