മുഹറഖ് മലയാളി സമാജം ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം ഇഫ്താർ സൗഹൃദ സംഗമം 2019 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടത്തിയ ഇഫ്താറിൽ നിരവധി പേർ പങ്കാളികളായി. സയീദ് റമദാൻ നദ് വി സന്ദേശം നൽകി. പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്, പ്രോഗ്രാം കൺവീനർ നൗഷാദ് പൊന്നാനി എന്നിവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനേഴ്സ് ആയ അബ്ദുൽ റഹുമാൻ കാസർഗോഡ്, പ്രമോദ് കുമാർ, ആനന്ദ് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.