ബഹ്‌റൈൻ കേരളീയ സമാജം ഈദ് ആഘോഷം ശ്രദ്ധേയമായി

New Project (32)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഈദ് നൈറ്റ് കണ്ണൂർ ശരീഫ് നയിച്ച ഗാനമേളയും വൈവിധ്യമാർന്ന പരിപാടികളും ജനബാഹുല്യവും കൊണ്ട് ശ്രദ്ധേയമായി. സാരംഗി ശശിധരൻ കൊറിയോഗ്രാഫി ചെയ്ത ഗ്രൂപ്പ് ഡാൻസ്, ജസീല ജയഫർ പരിശീലിപ്പിച്ച കൊച്ചു കുട്ടികളുടെ ഒപ്പന, ഡാസ്സ്ലിംഗ്‌ സ്റ്റാർസ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ടീമിന്റെ മുട്ടിപ്പാട്ട് എന്നിവ സ്റ്റേജിൽ അരങ്ങേറി.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. എന്റർടൈന്റ്‌മെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, പ്രോഗ്രാം കൺവീനർ കെ.ടി. സലിം, ജോയിന്റ് കൺവീനർ അൽതാഫ് എന്നിവർ നേതൃത്വം നൽകി.

സിജി ബിനു കൺവീനറും , ശ്രീവിദ്യ വിനോദ് ജോയിന്റ് കൺവീനറുമായ സബ്കമ്മിറ്റി ഈദ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബിരിയാണി മത്സരത്തിൽ സുലേഖ ഷൗക്കത്തലി ഒന്നാം സമ്മാനവും, ഫായിസ അഷ്‌റഫ് രണ്ടാം സമ്മാനവും, രശ്മി അനൂപ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!