മനാമ: നീറ്റ് പരീക്ഷ ക്രമക്കേടിലെ വിദ്യാഭ്യാസ കുംഭകോണം ചോദ്യം ചെയ്തു യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി നടത്തിയ പാർലിമെന്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്, കേരള സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളെയും, പ്രവർത്തകരെയും ലാത്തി ചാർജ് നടത്തി മർദ്ധിച്ചതിൽ ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പ്രതിഷേധിച്ചു.
നീറ്റ് അടക്കമുള്ള പരീക്ഷകളുടെ വിശ്വാസ്യത തകർത്തു വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നടപടിയിൽ ഭാഗമായ എല്ലാവരെയും നിയമത്തിന് മുമ്പിൽ എത്തിച്ചു ശിക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ഐ വൈ സി സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.