മനാമ: പതിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് അംഗവുമായ തോമസ് വർഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങൾ യാത്രയയപ്പ് നൽകി. തോമസിന്റെ സ്തുത്യർഹമായ പ്രവർത്തനത്തിനുള്ള ഉപഹാരം പ്രസിഡന്റ് ഷബീർ മുക്കൻ,ജനറൽ സെക്രട്ടറി രജീഷ് ആർ പി എന്നിവർ കൈമാറി. ചടങ്ങിൽ അൻവർ നിലമ്പൂർ, മനു തറയ്യത്ത്, ഷിബിൻ തോമസ്, സുബിൻ മുത്തേടം സന്നിഹിതരായിരുന്നു.