‘ശ്രാവണം 2024’ ഓ​ണാ​ഘോ​ഷങ്ങൾക്കൊരുങ്ങി ബഹ്‌റൈൻ കേരളീയ സമാജം: മെ​ഗാ നൃ​ത്ത പ​രി​പാ​ടി​ക​ളിൽ പങ്കാളികളാകാൻ കലാ പ്രേമികൾക്ക് അവസരം

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മെ​ഗാ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 14ന് ​മെ​ഗാ തി​രു​വാ​തി​ര​യി​ൽ 150ൽ ​അ​ധി​കം വ​നി​ത​ക​ൾ പ​​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ 21ന് ​റി​ഥം​സ് ഓ​ഫ് കേ​ര​ള​യെ​ന്ന പേ​രി​ൽ മ​റ്റൊ​രു മെ​ഗാ പ്രോ​ഗ്രാം അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത പ​രി​പാ​ടി​ക​ൾ, 200ല​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും​ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, കൈ​കൊ​ട്ടി​ക്ക​ളി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ താ​ഴെ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക:ജ​യ ര​വി​കു​മാ​ർ: 36782497, നി​മ്മി റോ​ഷ​ൻ: 32052047, വി​ജി​ന സ​ന്തോ​ഷ്: 39115221,വി​ദ്യാ വൈ​ശാ​ഖ്: 32380303. വ​നി​താ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക​ൾ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തി​യൊ​രു നി​റം പ​ക​ർ​ന്നു​കൊ​ണ്ട്, പ്ര​വാ​സ ലോ​ക​ത്തു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലെ ഓ​ർ​മ​ക​ളു​ടെ മാ​ധു​ര്യം പ​ക​രു​മെ​ന്നു വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ മോ​ഹി​നി തോ​മ​സ്, സെ​ക്ര​ട്ട​റി ജ​യ ര​വി​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!