മനാമ: ബഹ്റൈൻ പ്രതിഭ ഒരുക്കുന്ന ഈ വർഷത്തെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് “വേനൽ തുമ്പികൾ -2024” ജൂലൈ 10 മുതൽ ഓഗസ്റ്റ് 16 വരെ ഉള്ള തിയ്യതികളിൽ അദ്ലിയയിലുള്ള സീ ഷെൽ ഹോട്ടൽ ഹാളിൽ നടക്കും. 5 വയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവും ബാലസംഘം സംസ്ഥാന പരിശീലകനുമായ സുഭാഷ് അറുകരയാണ് ഇത്തവണത്തെ വേനൽ തുമ്പി ക്യാമ്പ് നയിക്കുന്നത്.
ഈ അവധിക്കാലത്ത് കുട്ടികളുടെ സ്ക്രീൻ ടൈം കുറച്ച് കൊണ്ട് അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക, മാനുഷിക മൂല്യം ഉയർത്തുക, പൊതുവേദിയെ അഭിമുഖീകരിക്കുമ്പോൾ ഉള്ള ഭയം ഇല്ലാതാക്കുക, ശാസ്ത്ര ബോധം വളര്‍ത്തുക, പ്രതികരണശേഷി ഉണർത്താൻ, പുതിയ കൂട്ടുകാരോടത്ത് ഇടപഴകാനും സജീവമാകാനും പുതിയ കളികള്‍ കളിക്കാൻ, വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിൻ്റെ ഉള്ളടക്കമെന്ന് സംഘാടക സമിതി അറിയിച്ചു.