ഓ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി

മനാമ: ഓ. ഐ. സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെൻറ്  തെരത്തെടുപ്പിൽ ഉണ്ടായ അഭിമാനകരമായ വിജയത്തിനും ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട രണ്ട് പാർലമെൻറ് മണ്ഡലങ്ങളിലും വിജയിച്ചതിനും കേക്ക് മുറിച്ച് വിജയാഘോഷം നടത്തി. ഓ. ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറിയും, തെരത്തെടുപ്പ് കമ്മിറ്റി ചെയർമാനുമായ രാജുകല്ലുംപുറം വിജയാഘോഷ സദസ്സ് ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നേതാക്കളുടെയും, മുന്നണിപ്രവർത്തകരുടെയും, പ്രവാസി സംഘടനക്കളായ ഓ.ഐ.സി.സി, കെ.എം.സി.സി. സംഘടനകൾ ചിട്ടയായ പ്രവർത്തനം നടത്തിയത്തിൻ്റെ ഫലമാണ് അഭിമാനകരമായ വിജയത്തിന് കാരണമെന്ന് രാജുകല്ലുംപുറം അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി. തെരത്തെടുപ്പ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഇരുപത് മണ്ഡലങ്ങളിൽ ചിട്ടയായ തെരത്തെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ട് പ്രചരണം നയിച്ച  രാജുകല്ലുംപുറത്തെ ആലപ്പുഴ ജില്ലാ ഓ. ഐ.സി.സി. കമ്മിറ്റി അനുമോദിച്ചു.

 

പ്രസ്തുത ചടങ്ങിൽ ഓ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡൻറ് മോഹൻകുമാർ നൂറനാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതംപറഞ്ഞു. ഓ.ഐ.സി.സി.ദേശീയകമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയ്യൂർ, ദേശീയകമ്മിറ്റി ചാരിറ്റിസെക്രട്ടറി ജോയിചുനക്കര, ജില്ലാ കമ്മറ്റിഭാരവാഹികളായ ഉണ്ണികൃഷ്ണപിള്ള, ജിബി കളിക്കൽ, രാധാകൃഷ്ണൻ, തോമസ്സ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജില്ലാട്രഷറർ ഇൻ ചാർജ് ദീപക്പ്രഭാകർ നന്ദിപ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!