മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ സർവീസുകളിലെ കൃത്യതയില്ലായ്മയ്‌ക്കെതിരെ പ്രതിഷേധവുമായി ബഹ്‌റൈൻ നവകേരള. പ്രവാസികളായ ആയിരക്കണക്കിന് യാത്രക്കാരെ വലക്കുന്ന ഈ പ്രശ്നം പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭാ എം.പിമാരായ പി.പി സുനീറിനും പി സന്തോഷ് കുമാറിനും നവകേരള നിവേദനം നൽകി.
മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദാക്കുന്നതും വിമാനങ്ങൾ പലപ്പോഴും വൈകി എത്തുന്നതും പരാതികൾ പരിഹരിക്കുന്നതിൽ എയർലൈൻ മന്ദഗതിയിലായതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
എയർ ഇന്ത്യ ഏക്സ്പ്രസ്സിന്റെ പ്രവാസി ദ്രോഹം അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ലോക കേരള സഭ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ലോക കേരള സഭാ സെക്രട്ടറിയെറ്റിൽ അറിയിച്ചതായി ബഹ്‌റൈൻ നവകേരള പത്രക്കുറിപ്പിൽ അറിയിച്ചു.