മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോപ്ലക്സുമായി സഹകരിച്ച് നടത്തുന്ന രക്ത ദാന ക്യാമ്പ് ജൂലൈ ഏഴാം തീയ്യതി ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ അറിച്ചു. ഞായറാഴ്ച മുഹറം ഒന്ന് ഹിജിറ പുതുവൽസര അവധിയായതിനാൽ കൂടുതൽ ആളുകൾക്ക് രക്ത ദാനത്തിനുള്ള സൗകര്യം ചെയ്തുട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 3809 2855, 3310 6589, 3922 3848 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.