മനാമ: ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 2024-2027 വർഷത്തെ പ്രവർത്തനോദ്ഘാടനം ഇന്ന് (വെള്ളിയാഴ്ച) രാത്രി 8 മണിക്ക് കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തോടെ തുടക്കം കുറിക്കും. മനാമയിലെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി ബഹ്റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രാഷണം നിർവഹിക്കും. കെഎംസിസി സംസ്ഥാന ജില്ല, ഏരിയ മണ്ഡലം പഞ്ചായത്ത് നേതാക്കളും മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
അബ്ദുസ്സമദ് പൂക്കോട്ടൂരിന് സ്വീകരണം നൽകി
ഇന്ന് (05/07/2024 വെള്ളിയാഴ്ച) രാത്രി 8 മണിക്ക് നടക്കുന്ന കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനത്തിലെ പ്രമുഖ വാഗ്മികി യും മുഖ്യപ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ ബഹ്റൈനിൽ എത്തി
കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെയും പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എയർപോർട്ടിൽ വെച്ച് സ്വീകരിച്ചു.
സംസ്ഥാന നേതാക്കളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര , കെ പി മുസ്തഫ , ഗഫൂർ കൈപ്പമംഗലം , ജില്ലാ നേതാക്കളായ ഇൻമാസ് ബാബു പട്ടാമ്പി , നിസാമുദ്ധീൻ മാരായമംഗലം , ഹാരിസ് വി വി തൃത്താല , ആഷിഖ് പത്തിൽ , നൗഫൽ പടിഞ്ഞാറങ്ങാടി , മാസിൽ പട്ടാമ്പി , അൻവർ കുമ്പിടി , ഷഫീഖ് വല്ലപ്പുഴ ,അനസ് നാട്ടുകൽ , ഷഫീഖ് കുമരനെല്ലൂർ , കബീർ നെയ്യൂർ , അനീസ് പട്ടാമ്പി , ലത്തീഫ് ചെറുകുന്ന് , തെന്നല മൊയ്തീൻ ഹാജി , മൗസൽ മൂപ്പൻ എന്നിവർ പങ്കെടുത്തു.