മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സിക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) ക്ക് വേണ്ടി ഐ.സി.എഫ്. ബഹ്റൈൻ മയ്യത്ത് നിസ്കാരവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു.
ഐ.സി.എഫ്. നാഷനൽ നേതാക്കളായ കെ.സി. സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്വീഫി, സയ്യിദ് അസ്ഹർ തങ്ങൾ, എം.സി.അബ്ദുൾ കരീം, ഷാനവാസ് മദനി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ഉസ്മാൻ സഖാഫി,, എന്നിവർ നേതൃത്വം നൽകി.