മനാമ: സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന അത്തദ്കീർ ദ്വൈമാസ ക്യാമ്പയിനിൻ്റെ ഭാഗമായി സമസ്ത മനാമ ഏരിയ കമ്മിറ്റി ഒരുക്കുന്ന ഇൻസൈറ്റ് 2024 സമ്മർ പഠന ക്യാമ്പിന് തുടക്കമായി. മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ ഹാളിൽ വെച്ച് ചേർന്ന ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ തേങ്ങാപട്ടണം ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഖുർആൻ ക്ലാസ്സുകൾ, മലയാള ഭാഷാ പഠനം, ജനറൽ നോളഡ്ജ് ക്ലാസ്സുകൾ, ജനറൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങി വിപുലമായ പഠന, പാഠ്യേതേര വിഷയങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ധീൻ മൗലവി, മുഹമ്മദ് ജസീർ തുടങ്ങിയവർ ക്യാമ്പിലെ ക്ലാസ്സുകൾക്കും സമസ്ത മനാമ ഓർഗനൈസിംഗ് സെക്രട്ടറി സജീർ പന്തക്കൽ, സെക്രട്ടറിമാരായ നവാസ് കുണ്ടറ, അബ്ദുൾ റൗഫ്, പ്രവർത്തക സമിതി മെമ്പർമാരായ റഫീഖ് ഇളയിടം, മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, മുഹമ്മദ് ശബീർ തുടങ്ങിയവർ ക്യാമ്പിനും നേതൃതം നൽകുന്നു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര സ്വാഗതവും ട്രഷറർ ജാഫർ കൊയ്യോട് നന്ദിയും പറഞ്ഞു