നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

WhatsApp Image 2024-07-13 at 9.12.26 AM

മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ ആറാമത് വാർഷിക പൊതുയോഗവും 2024 – 2025 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വച്ച് നടത്തപ്പെട്ടു.

പ്രസിഡന്റ് ദീപക്ക് പ്രഭാകറിൻ്റെ അധ്യക്ഷതിൽ കൂടിയ യോഗത്തിൽ 2023 -2024 വർഷക്കാലത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നിധിൻ ഗംഗയും വരവ് ചിലവ് കണക്കുകൾ ട്രഷറർ വിജുവും അവതരിപ്പിച്ചു. പൊതുയോഗം റിപ്പോർട്ടിന്മേൽ ചർച്ച നടത്തി റിപ്പോർട്ട് പാസ്സാക്കി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി കെ കെ ബിജുവിനെയും, സെക്രട്ടറിയായി പ്രസന്നകുമാറിനെയും, ട്രഷററായി വിജുവിനെയും, വൈസ് പ്രസിഡൻ്റായി സനിൽ വള്ളിക്കുന്നത്തെയും, ജോയിന്റ് സെക്രട്ടറിയായി സാമുവേൽ മാത്യുവിനെയും, എന്റർടൈൻമെന്റ് സെക്രട്ടറിയായി ബോണി മുളപ്പാംപള്ളിനെയും തിരഞ്ഞെടുത്തു. എക്സിക്യൂടടീവ് കമ്മിറ്റി അംഗങ്ങളായി വിനോദ് ജോൺ, ലിബിൻ സാമുവേൽ, നിധിൻ ഗംഗ, ശ്യാംജിത്ത്, അജിത്ത് എന്നിവരെയും സിസിലി വിനോദിനെ ലേഡീസ് വിംഗ് കോഡിനേറ്ററായും തിരഞ്ഞെടുത്തു. ഉപദേശകസമിതി അംഗങ്ങളായി സുമേഷ്, സിബിൻ സലിം, ദീപക് പ്രഭാകർ, ഗിരീഷ് കുമാർ, ജിനു ജി എന്നിവരെയും നാട്ടിലെ കോർഡിനേട്ടേഴ്‌സായി ശ്രീ.അശോകൻ താമരക്കുളം, പ്രമോദ് എന്നിവരെയും തിരഞ്ഞെടുത്തു.

കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമയി മുന്നോട്ട് ‌ കൊണ്ടുപോകാനും പ്രദേശവാസികളായ കൂടുതൽ ബഹ്‌റൈൻ പ്രവാസികളെ അംഗങ്ങളാക്കി കൊണ്ട് കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്താനും പൊതുയോഗം തീരുമാനിച്ചു. കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ താല്പര്യമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് 3908 7184, 3888 5714 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!