‘ഉമ്മൻ ചാണ്ടി സ്മാരക ഓൺലൈൻ കോൺഗ്രസ്‌ പാഠശാല’യുമായി ഐ.വൈ.സി.സി ബഹ്‌റൈൻ

New Project (2)

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ നടത്താൻ പോകുന്ന, ഓൺലൈൻ പാഠശാലയുടെ ഉദ്ഘാടനം 2024 ജൂലൈ 16 രാത്രി 7.30 ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്നതാണ്. മുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസിന്റെ ജനകീയ നേതാവുമായ ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചു. സോഷ്യൽ മീഡിയ സംവിധാനത്തിലൂടെ തുടർന്ന് പോകുന്ന, ഈ പരിപാടി ‘ഉമ്മൻ ചാണ്ടി സ്മാരക – ഓൺലൈൻ കോൺഗ്രസ്‌ പാഠശാല’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കും. ‘ജനാധിപത്യ, മതേതര ഇന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും, ലോയേർസ് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : ഇ. ആർ വിനോദ് വിഷയാവതരണം നടത്തും.

കൂടാതെ, 2024 ജൂലൈ 19 ന് ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടക്കുന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നുവെന്നും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ബഹ്‌റൈനിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

35510845 ഷിബിൻ തോമസ്, 36565517 രഞ്ജിത്ത് മാഹി, 36787929 ബെൻസി ഗനിയുഡ്, 33399190 സ്റ്റെഫി സാബു : ( മെമ്പർഷിപ് കൺവീനർ ), 38285008 ( ഐ.വൈ.സി.സി ബഹ്‌റൈൻ ഹെല്പ് ഡെസ്ക് )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!