ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

New Project (10)

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്‌ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ഉമ്മുൽ ഹസം കിംസ് ഹാളിൽ വെച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സദസ്സിൽ ബഹ്‌റൈനിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ഉമ്മൻ ചാണ്ടി കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ഓരോ പൊതുപ്രവർത്തകനും മാത്രക ആക്കേണ്ടവരാണ് എന്നും, നീതിമാനായ ജനകീയ നായകനാണ് അദ്ദേഹമെന്നും അനുസ്മരണ യോഗം വിലയിരുത്തി. വിഴിഞ്ഞം തുറമുഖംപോലെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട വികസനനായകനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരണ യോഗത്തിൽ പലരും അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി 2013 ഇൽ ഐക്യരാഷ്ട്ര സഭയുടെ അവാർഡ് സ്വീകരിക്കാൻ ബഹ്‌റൈനിൽ വന്ന സമയത്തെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയെ പറ്റി ബിനു മണ്ണിൽ ഓർത്തെടുത്തു. ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഡോക്ടർ പി.വി ചെറിയാൻ, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്‌ അസ്‌ലം വടകര, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ്‌ ലത്തീഫ് കോളിക്കൽ, മുതിർന്ന മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, നൗക പ്രതിനിധി അശ്വതി മിഥുൻ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ്‌ ബാബു കുഞ്ഞിരാമൻ, ഐ.വൈ.സി.സി സ്ഥാപക പ്രസിഡന്റ്‌ അജ്മൽ ചാലിൽ, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌മാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം മുൻ ദേശീയ ട്രെഷറർ നിധീഷ് ചന്ദ്രൻ കെ.എം.സി.സി നേതാക്കളായ എ.പി ഫൈസൽ, അശ്‌റഫ് കാട്ടിൽപ്പീടിക, ഫൈസൽ കണ്ടിതാഴെ, ഇസ്ഹാഖ് വില്യാപ്പള്ളി, ഓ.കെ കാസിം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ അനുസ്മരണ സംഗമത്തിനു ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!