മനാമ: സമസ്ത കേരള ജംഇയ്യത്തുൽ. ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ.സി.എഫ്,, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ നാഷനൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പണ്ഡിത സംഗമം സംഘടിപ്പിച്ചു. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ മമ്മൂട്ടി മുസ്ല്യാർ. വയനാട് ഉദ്ഘാടനം ചെയ്തു.
സൽമാബാദ് സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ കേരള മുസ്ലിം. ജമാഅത്ത് മലപ്പുറം. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ഭാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്. അസ്ഹർ ബുഖാരി തങ്ങൾ,, സയ്യിദ് ജുനൈദ് തങ്ങൾ, അബൂബക്കർ ലത്തീഫി, അബ്ദുൽ ഹക്കിം സഖാഫി , റഫീഖ് ലത്തീഫി ഷാനവാസ് മദനി,, ഉസ്മാൻ സഖാഫി എന്നിവർ സംബന്ധിച്ചു. എസ്. ജെ.എം. ജനറൽ സിക്രട്ടറി റഹീം സഖാഫി വരവൂർ സ്വാഗതവും ഐ.സി.എഫ് ജനറൽ സിക്രട്ടറി എം.സി.അബ്ദുൾ കരീം നന്ദിയും. പറഞ്ഞു