മുഹറഖ്: കലാലയം സാംസ്‌കാരിക വേദി മുഹറഖ് സോണിന്റെ ആഭിമുഖ്യത്തിൽ “മാങ്കോസ്റ്റീൻ” എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ ബഷീറിയൻ ഭാഷ, സാഹിത്യം, ബഷീറിന്റെ യാത്രകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. പ്രമുഖ എഴുത്തുകാരൻ ഫിറോസ് തിരുവത്ര സംഗമം ഉദ്ഘാടനം ചെയ്തു.
‘ബഷീറിന്റെ ഭാഷാ ശൈലി’ എന്ന വിഷയത്തെ ആസ്പതമാക്കി മുഹമ്മദ് കുലുക്കല്ലൂരും, ‘ബഷീറിന്റെ സാഹിത്യകൃതികൾ’ എന്നവിഷയത്തിൽ ഫസൽ ശിവപുരവും ‘ബഷീർ എന്ന പച്ചമനുഷ്യൻ’ എന്ന വിഷയത്തിൽ ബിജി തോമസും വിഷയാവതരണങ്ങൾ നടത്തി. അഡ്വക്കേറ്റ് ഷബീറലി വിഷയങ്ങളിൽ ഇടപെട്ട് സംസാരിച്ചു.
രിസാല സ്റ്റഡി സർക്കിൾ നാഷനൽ നേതാക്കളായ ശിഹാബ് പരപ്പ, അഷ്‌റഫ് മങ്കര, ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി മാങ്കടവ്, ജാഫർ പട്ടാമ്പി, സലീം, വാരിസ് നല്ലളം സോൺ നേതാക്കളായ സുഫിയാൻ ഭക്തിയാർ, ഹകീം എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. രിസാല സ്റ്റഡി സർക്കിൾ മുഹറഖ് സോൺ ചെയർമാൻ ഷബീർ ശംസുദ്ധീൻ അധ്യക്ഷത വഹിക്കുകയും, കലാലയം സെക്രട്ടറി അഷ്‌റഫ് ടി.കെ പരിപാടിയുടെ അമുഖം നൽകുകയും, ജനറൽ സെക്രട്ടറി മുഹമ്മദ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.