മനാമ: കേരള മുസ്‌ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവ്വിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് ഐ.സി.എഫ്. പ്രാസ്ഥാനിക സംഗമം അഭിപ്രായപ്പെട്ടു.
‘നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ സി.എഫ്. ബഹ്റൈൻ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമം കെ.സി.സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് സഅദ് അൽ ഐദറൂസി തങ്ങൾ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം. ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.. സയ്യിദ് ബാഫഖി തങ്ങൾ, റഫീക്ക് ലത്വീഫി വരവൂർ. അബ്ദുൾ ഹകീം സഖാഫി കിനാലൂർ, അബൂബക്കർ ലത്വീഫി, ഷാനവാസ് മദനി, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, ഉസ്മാൻ സഖാഫി എന്നിവർ സംബന്ധിച്ചു .എം.സി. അബ്ദുൾ കരീം സ്വാഗതവും അബ്ദുൾ സമദ് കാക്കടവ് നന്ദിയും പറഞ്ഞു.