മനാമ: ജനഹൃദയനങ്ങളിലെ നോവായി ഒന്നാം ചരമ വാർഷിക ദിനത്തിലും ഉമ്മൻചാണ്ടി. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചരമ വാർഷിക ദിനചാരണത്തിൽ ഒഐസിസി നേതാക്കളോടും, പ്രവർത്തകരോടുമൊപ്പം ബഹ്‌റൈനിലെ സാമൂഹ്യ – സാംസ്കാരിക നേതാക്കളും, ഉമ്മൻചാണ്ടി യെ സ്നേഹിക്കുന്ന സാധാരണക്കാരും അടക്കം നിരവധി ആളുകൾ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന അനുസ്മരണ പരിപാടിയിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടി കളോട് നടത്തപ്പെട്ടു. ഉമ്മൻചാണ്ടിയുമായി നേരിട്ട് ഉണ്ടായിരുന്ന ബന്ധങ്ങൾ, ഉമ്മൻചാണ്ടി മൂലം ലഭിച്ച സഹായങ്ങളും, സൗകര്യങ്ങളും പങ്കെടുത്തവർ അനുസ്മരിച്ചു.
സർവ്വമത പ്രാർത്ഥനക്ക് നവ ഭാരത് ബഹ്‌റൈൻ ജനറൽ സെക്രട്ടറി കൃഷ്ണൻ ബി നാരായണൻ, ബഹ്‌റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ പള്ളി വികാരി റവ. ഫാ. ജോൺസ് ജോൺസൻ, ഒഐസിസി വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമസ്ത പ്രസിഡന്റ് ഫഖ്രുദിൻ കോയ തങ്ങൾ, സെന്റ്. മേരിസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. സുനിൽ കുര്യൻ, കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, റവ ഫാ. ബിജിൻ തങ്കച്ചൻ, മുതിർന്ന ഒഐസിസി അംഗം സി പി വർഗീസ്, ഗുരുദേവ സോഷ്യൽ സൊസൈറ്റി ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര, വടകര സൗഹൃദ വേദി പ്രസിഡന്റ് ആർ പവിത്രൻ,സാമൂഹ്യപ്രവർത്തകരായ കെ ടി സലിം, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ, ഈ വി രാജീവൻ, അമൽദേവ്, ഹരീഷ് പി കെ, രാമത്ത് ഹരിദാസ്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം. എസ്, ഷമീം കെ സി, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് മാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് , ചന്ദ്രൻ വളയം, ഷിബു ബഷീർ തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.
കെ എം സി സി ട്രഷറർ കെ പി മുസ്തഫ, സാമൂഹ്യ പ്രവർത്തകരായ, പി കെ രാജു ഡിപ്ലോമാറ്റ്, ജ്യോതി മേനോൻ, ബിനു രാജ്, ജ്യോതിഷ് പണിക്കർ, ജലീൽ അബ്ദുള്ള, മനോജ് ചണ്ണപ്പേട്ട എന്നിവർ പങ്കെടുത്തു. ഒഐസിസി നേതാക്കളായ ലത്തീഫ് ആയംചേരി, അഡ്വ ഷാജി സാമൂവൽ, ജവാദ് വക്കം, ഇബ്രാഹിം അദ്ഹം, രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ജോയ് ചുനക്കര, വർഗീസ് മോഡയിൽ, സിബി ചെമ്പന്നൂർ, ജോൺസൻ കല്ലുവിളയിൽ,ബിജു മത്തായി, സന്തോഷ് നായർ, ഷാജി പൊഴിയൂർ, ജോജി ജോസഫ് കൊട്ടിയം, ബൈജു ചെന്നിത്തല, ജോൺസൻ ടി തോമസ്, ബിനു പാലത്തിങ്കൽ, അൻസൽ കൊച്ചൂടി, നിജിൽ രമേശ്, സുരേഷ് പുണ്ടൂർ, മുനീർ. യൂ എന്നിവർ നേതൃത്വം നൽകി.