മനാമ: മുഹറം മുഹബ്ബത്ത് “എന്ന പ്രമേയം ആസ്പദമാക്കി ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മുഹറം വിശ്വാസികൾക്ക് ഏറെ പാഠങ്ങൾ പകർന്നു നൽകുന്നതാണെന്ന് വിഷയാവതാരകർ അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതക്കെതിരെയും അനീതിക്കെതിരെയുമുള്ള പോരാട്ടമായിരുന്നു കർബലയിൽ സംഭവിച്ചത്. തിന്മകൾക്കെതിരെ മൗനമവലംബിക്കാൻ യഥാർത്ഥ വിശ്വാസികൾക്ക് ഒരിക്കലും സാധിക്കില്ലെന്നും വിഷയമാവതരിപ്പിച്ചു സംസാരിച്ച യൂനുസ് സലീം പറഞ്ഞു.
പ്രവാചകനും അനുചരന്മാരും പുതിയൊരു ചരിത്രമാണ് ഹിജ്റയിലൂടെ രചിച്ചത്. സ്നേഹവും സൗഹൃദവും കൊണ്ട് ഒരു രാജ്യവും നാഗരികതയും പടുത്തുയർത്തുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി. മനോഹരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് ഹിജ്‌റയെന്ന് “മുഹറം ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ” എന്ന വിഷയമവതരിപ്പിച്ച് എ എം ഷാനവാസ് പറഞ്ഞു.
സർഗ്ഗ സംഗമം വേദിയുടെ നേതൃത്വത്തിൽ മൂസ കെ ഹസ്സൻ പലസ്റ്റീൻ കുരുന്നകളുടെ കാഴ്ചകൾ മോണോലോഗിലൂടെ സദസ്സിന് മുൻപിൽ അവതരിപ്പിച്ചു. അബ്ദുൽ ഹഖ് ഖുർആൻ ക്വിസ് മത്സരത്തിനു നേതൃത്വം നൽകി. തഹിയ ഫാറൂഖ്, ഫിൽസ, ഫൈസൽ ടീവി, നഈമ കുറ്റ്യാടി, അസ്ര അബ്ദുല്ല, ബഷീർ പിഎം, ഫസ്‌ലു റഹ്മാൻ, ഫൈസൽ ടി വി, ഗഫൂർ മൂക്കുത്തല, നൗഷാദ് റിഫാ, ശാഹുൽ ഹമീദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സി. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമീർ ഹസ്സൻ ആമുഖ ഭാഷണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ , സമപനവും നിർവഹിച്ചു. റിഫ ദിശ സെൻ്ററിൽ സംഘടിപ്പിച്ച സംഗമത്തിന് സമീർ ഹസൻ, അബ്ദുൽ ഹഖ്,അജ്മൽ ശറഫുദ്ധീൻ മൂസ കെ. ഹസൻ, ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.