ഐ.വൈ.സി.സി ബഹ്‌റൈൻ ‘ഉമ്മൻ‌ചാണ്ടി സ്മാരക വീൽചെയർ വിതരണ’ പദ്ധതിക്ക് തുടക്കം കുറിച്ചു

New Project (7)

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി ‘ഉമ്മൻ‌ചാണ്ടി സ്മാരക വീൽ ചെയർ വിതരണ’ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബി.എം.സി ഗ്ലോബൽ ഓഡിറ്ററിയം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ്‌ അൽ ജന്നാഹി പോസ്റ്റർ പ്രകാശനത്തോടെ ഉദ്ഘാടനം ചെയ്തു.

ആദ്യ വീൽചെയർ ഹമദ് ടൌൺ ഏരിയ കമ്മിറ്റിക്ക് വേണ്ടി, ഏരിയ പ്രസിഡന്റ്‌ ടി.പി വിജയൻ, ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബിൽ നിന്നും ഏറ്റു വാങ്ങി.ബഹ്‌റൈൻ പ്രവാസികളായ രോഗികളായവർക്ക് താത്കാലിക ഉപയോഗത്തിനായി നൽകുന്നതിന് വേണ്ടിയാണു സംഘടനയുടെ 9 ഏരിയകളിലും വീൽ ചെയർ വാങ്ങി സൂക്ഷിക്കുവാനുള്ള ഉമ്മൻ ചാണ്ടി സ്മാരക പദ്ധതിക്ക് തുടക്കം കുറിച്ചത്.

ബഹ്‌റൈനിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വീൽ ചെയർ ആവശ്യമായി വരുന്നവർ ഐ.വൈ.സി.സി ബഹ്‌റൈൻ ഹെല്പ് ഡസ്ക് നമ്പറുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ഹെല്പ് ഡസ്ക് നമ്പർ: 38285008.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!