മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്‌ട്രോഎന്‍ടറോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി, ഗ്യാസ്‌ട്രോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ നൂതന ചികിത്സകള്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പാക്കേജ് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ലഭ്യമായിരിക്കും.
പാക്കേജ് കാലയളവില്‍ സാധാരണ പ്രസവം 200 ദിനാറിനും സിസേറിയന്‍ 500 ദിനാറിനും ലഭ്യമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി 700 ദിനാറിനും അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി 500 ദിനാറിനും ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭിക്കും.
ദഹനവ്യൂഹത്തിലെ പ്രധാന ഘടനങ്ങളെ നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപ്പി പരിശോധനയായ ഗ്യാസ്‌ട്രോസ്‌കോപ്പി 80 ദിനാറിനും വന്‍കുടലും ചെറുകുടലും നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപിക് പരിശോധനായായ കൊളോണോസ്‌കോപ്പി 100 ദിനാറിനും ലഭിക്കും.
വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലേസര്‍ കിഡ്‌നി സ്‌റ്റോണ്‍ റിമൂവല്‍ 400 ദിനാറിനും ലേസര്‍ ഫ്‌ളെക്‌സിബിള്‍ സ്‌കോപ് കിഡ്‌നി ശസ്ത്രക്രിയ 500 ദിനാറിനും ലഭിക്കും. ഡിജെ സ്‌റ്റെന്‍ഡ് റിമൂവല്‍ 100 ദിനാറിനും ലഭിക്കും.
താരതമ്യേനെ ചെലവേറിയ ഇത്തരം ശസ്ത്രക്രിയകളും പരിശോധനകളും പാക്കേജ് കാലയളവില്‍ വളരെ കുറഞ്ഞ ചെലവിലാണ് പാക്കേജ് കാലയളവില്‍ ലഭിക്കുക. ഈ നടപടിക്രമങ്ങള്‍ക്കായി നാട്ടില്‍ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകള്‍ താങ്ങാവുന്ന നിരക്കില്‍ ഇവിടെ തന്നെ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന് ഷിഫ അല്‍ ജസീറ ആശുപത്രി മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്‌ഡെക്ടമി, ഹെര്‍ണിയ ശസ്ത്രക്രിയ, നൂനൂതനവും ഫലപ്രദവുമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ ശസ്ത്രക്രിയ, രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി എന്നിവയും കുറഞ്ഞ നിരക്കില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ആരോഗ്യരംഗത്തെ മികവിന് പ്രശസ്തമായ ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഏറ്റവും മികച്ച പരിചരണം നല്‍കാനും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ വളരെ കൃത്യതയോടെ നടത്താനും ഉതകുന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെയും നിരയും ഡിജിറ്റല്‍ ഓപ്പറേഷന്‍ തീയേറ്ററുമുണ്ട്. യൂറോളജി, ലാപ്രോസ്‌കോപ്പിക് ആന്റ് ജനറല്‍ സര്‍ജറി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, കാര്‍ഡിയോളോജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങള്‍ ഷിഫ അല്‍ ജസീറ ആശുപത്രിയിലുണ്ട്.
ഈ പരിമിത സമയ ഓഫര്‍ രോഗികള്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗ് അപ്പോയിന്റ്‌മെന്റുകള്‍ക്കുമായി 17288000്, 16171819 നമ്പറുകളിലോ, പ്രത്യേക കൗണ്‍സിലിംഗ് ഓഫീസറെ 33640007 എന്ന നമ്പറിലോ ബന്ധപ്പെടാം.