ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ; വയനാട് ദുരന്തത്തിൽ അനുശോചനയോഗം സംഘടിപ്പിച്ച് ബഹ്‌റൈൻ കേരളീയ സമാജം

New Project (10)

മനാമ: വയനാട്ടിലെ മുണ്ടക്കൈ ചുരൽമല ദുരന്തത്തിൽ അനുശോചനം രേഖപെടുത്തിക്കൊണ്ട് ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വയനാട്ടിലെ വേദനജനകമായ ദുരിതത്തിൽ അനുശോചനം രേഖപെടുത്തിക്കൊണ്ട് ബഹ്‌റൈൻ കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള അനുശോചന സന്ദേശം വായിച്ചു.

ലോകം മുഴുവനുമുള്ള മലയാളികളുടെ വേദനയിലും സങ്കടത്തിലും ബഹ്റൈൻ ഇന്ത്യൻ സമൂഹവും ബഹറിനിലെ വിവിധ സംഘടനകളും പങ്കുചേരുന്നതായി പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും രക്ഷാദൗത്യം നിർവഹിക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ, സർക്കാർ ഏജൻസികൾ, മിലിറ്ററി, സന്നദ്ധ സംഘടനകൾ, വ്യക്തികൾ അടങ്ങുന്ന രക്ഷാദൗത്യത്തിൽ ഏർപ്പെട്ട മുഴുവൻ ആളുകളോടുമുള്ള ഐക്യദാർഢ്യം അനുശോചന യോഗത്തിൽ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലോക കേരള സഭ അംഗങ്ങളായ സി വി നാരായണൻ, സുബൈർ കണ്ണൂർ, ഷാജി മൂത്തല, ഡോ:ബാബു രാമചന്ദ്രൻ, ശ്രീജിത്ത്‌, വീരമണി, ബിനു കണ്ണന്താനം, അബ്ദുറഹ്മാൻ അസീൽ,രാജു കല്ലുമ്പുറം, കെ ടി സലീം,ജലീൽ മാഹി,ജയൻ,ഗഫൂർ കൈപ്പമംഗലം, എബ്രഹാം സാമൂവൽ തുടങ്ങിയവർ അനുശോചനം രേഖപെടുത്തി. ബഹ്‌റൈൻ കേരളീയ സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ആദ്യ ഗഡു ആയി നൽകുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള അനുശോചന യോഗത്തിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!