മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷന് കീഴിൽ വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനയും അനുശോചന യോഗവും സംഘടിപ്പിക്കുന്നു. സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിൽ ഇന്ന് ഓഗസ്റ്റ് 2 ന് വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി. ദുരിതക്കയത്തിൽ പെട്ടവർക്ക് സഹായവും ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കും. പീപ്പിൾസ് ഫൗണ്ടേഷനുമായി ചേർന്നാണ് പുനരധിവാസ പദ്ധതികൾക്ക് സഹായം നൽകുകയെന്ന് ആക്ടിങ് പ്രസിഡന്‍റ് സമീർ ഹസൻ വ്യക്തമാക്കി.