മനാമ: വയനാടിനൊപ്പം എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുശോചനവും പ്രാർത്ഥനാസദസ്സും ബഹ്റൈൻ പ്രവാസി സംഘടനകളുടെ ഒത്തുചേരലിന് വേദിയായി. നിരന്തരം പ്രകൃതി പ്രക്ഷോഭങ്ങൾക്ക് വിധേയമാകുന്ന കേരളത്തിൽ ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ പ്രകൃതിയെ പ്രഹരിക്കുന്ന നിർമ്മിതമായ പ്രവർത്തനങ്ങളെ തൊട്ട് ഗവൺമെൻ്റുകൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അനുശോചന സന്ദേശങ്ങളിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ പ്രാർത്ഥനയ്ക് നേതൃത്വം നൽകി. ആക്റ്റിങ്ങ് പ്രസിഡൻ്റ് അസ് ലം വടകരയുടെ അദ്ധ്യക്ഷതയിൽ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വർഗീസ് കാരക്കൻ, ചെമ്പൻ ജലാൽ (ഒ ഐ സി സി ) ഷിബിൻ തോമസ് (ഐ വൈ സി സി) കുട്ടൂസമുണ്ടേരി, എസ് വി ജലീൽ, അസൈനാർ കളത്തിങ്ങൽ, കെ ടി സലീം, അസീൽ അബ്ദുറഹ്മാൻ, ഹരീഷ് നായർ,ബദറുദ്ധീൻ പുവാർ, അനീസ്, മജീദ് തണൽ, എ പി സി അബ്ദുള്ള മൗലവി അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ
കെ പി മുസ്തഫ, എ പി ഫൈസൽ, റഫീഖ് തോട്ടക്കര, എൻ അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പിള്ളി, അഷറഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഗഫൂർ കൈ പമംഗലം സ്വാഗതവും, ഫൈസൽ കണ്ടിത്താഴ നന്ദിയും പറഞ്ഞു.