വയനാട് ദുരിത ബാധിതർക്ക് സഹായ വാഗ്ദാനവുമായി ഗൾഫ് മലയാളി ഫെഡറേഷൻ; പുനഃനിർമിക്കപ്പെടുന്ന നൂറ് വീടുകളിലേക്കുള്ള വീട്ടുപകരണങ്ങൾ വാങ്ങി നൽകും

New Project (6)

മനാമ: പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വയനാടൻ ജനതക്ക് സ്നേഹ സാന്ത്വനം ഒരുക്കി പ്രത്യേക പാക്കേജുമായി ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മിറ്റി. പുനഃനിർമിക്കപ്പെടുന്ന നൂറ് വീടുകളിലേക്കുള്ള വീട്ടുപകരണങ്ങൾ വാങ്ങി നൽകുന്നതിനും നൂറോളം കുടുംബങ്ങളെ കണ്ടെത്തുന്നതിനും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മിറ്റി ജീവകാരുണ്യ കൺവീനർ നാസർ മാനൂനെ ചുമതലപ്പെടുത്തി.

 

ജിസിസി തലത്തിൽ നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ ജിഎംഎഫ് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി അധ്യക്ഷനായിരുന്നു. പ്രകൃതിദുരന്തത്തിൽ വയനാടിന്റെ വേദന മനുഷ്യമനസ്സിനുകളെ വല്ലാതെ വേദനിപ്പിച്ച കാര്യമാണെന്നും ഒരു പ്രദേശം മുഴുവനും ഒരു നിമിഷം കൊണ്ട് ഓർമ്മയാക്കി മാറ്റിയ ഭീകരമായ നിമിഷമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നമ്മൾ കണ്ടു തുടങ്ങിയത്. നൂറുകണക്കിന് മനുഷ്യരുടെ ചേതനയറ്റ ശരീരം മണ്ണിൽ അടിയിൽ ചെളി മൂടിയ രീതിയിലാണ് കണ്ടത്. ഇനിയും കിട്ടാത്ത നൂറുകണക്കിന് മനുഷ്യരുടെ ശവശരീരങ്ങൾ, ദുരന്തത്തിൽ അവശനിലയിൽ ആയവർ ആയിരങ്ങൾ. ഇതുവരെ കൂട്ടിവെച്ച് എല്ലാ സമ്പാദ്യവും അവരുടെ ചെറിയ വീടുകളും വീട്ടുപകരണങ്ങളും ആ രാത്രിയിൽ ഓർമ്മയായി മാറി.

 

എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഓരോരുത്തരെയും ഉത്തരവാദിത്വമാണ് എന്ന് ജിസിസി ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു. മുൻ വര്ഷങ്ങളിലെ പ്രകൃതി ദുരന്തത്തിൽ ആ പ്രദേശങ്ങളിൽ ഗൾഫ് മലയാളി ഫെഡറേഷൻ നടത്തിയ സേവനങ്ങളെ കുറിച്ച് അദ്ദേഹം വിവരിച്ചു. ജിസിസി ജനറൽ സെക്രട്ടറി സന്തോഷ് കെ നായർ, ജിസിസി ട്രഷറർ നിബു ഹൈദർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്, നസീർ പുന്നപ്ര, സുധീർ വള്ളക്കടവ്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, കോയ ചേലാമ്പ്ര, സംസ്ഥാന പ്രസിഡണ്ട് നൗഷാദ് ആലത്തൂർ, സംസ്ഥാന കോഡിനേറ്റർ സലിം തൈക്കണ്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ദുരിതമനുഭവിക്കുന്ന എല്ലാം മനുഷ്യരുടെയും നേരിട്ട് കണ്ട് സഹായം എത്തിക്കുന്നതിന് ജിസിസി ജീവകാരുണ്യ കൺവീനർ നാസർ മാനുവിനെ ചുമതലപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!