മനാമ: ഫ്രണ്ട്‌സ് ഓഫ് അടൂർ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ നാട്ടിൽ കൊടുമൺ ‘മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിൽ’ വെച്ച് സഹൃദയ സംഗമം എന്ന പേരിൽ സൗഹൃദ സംഗമം നടത്തി . പരിപാടിയിൽ ആ കുടുംബത്തിലെ അംഗങ്ങളും നാട്ടിൽ അവധിക്ക് പോയിരിക്കുന്ന സംഘടനയുടെ അംഗങ്ങളും കുടുംബവും മുൻ അംഗങ്ങളും ഉൾപ്പടെ ഏകദേശം 200 ൽ പരം ആളുകൾ പങ്കെടുത്തു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുത്ത പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ നടത്തപ്പെട്ടു. കൂടാതെ ആവശ്യമായ വസ്ത്രങ്ങൾ, സാമ്പത്തിക സഹായം എന്നിവ ബന്ധപ്പെട്ടവർക്ക് കൈമാറി. പരിപാടികൾക്ക് ജനറൽ കൺവീനർ രാജേന്ദ്രകുമാർ, അനു കെ. വർഗീസ്, സന്തോഷ് തങ്കച്ചൻ, ബിജുമോൻ പി.വൈ, ഏഴംകുളം സിയാദ് , ജിജി ജോൺ, അലക്സ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുന്നതിനുവേണ്ടി നാട്ടിലും ബഹ്‌റൈനിലുമായി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി പ്രസിഡന്റ് ബിജു കോശി മത്തായി, ജനറൽ സെക്രട്ടറി ജോബി കുര്യൻ, ട്രഷറർ സ്റ്റാൻലി എബ്രഹാം എന്നിവർ അറിയിച്ചു.