മനാമ: ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്കായി കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഐ.സി.എഫ് പ്രഖ്യാപിച്ച രണ്ട് കോടി സഹായ ഫണ്ടിലേക്ക് സൽമാബാദ് സെൻട്രൽ സമാഹരിച്ച തുക ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ക്ഷേമകാര്യ സെക്രട്ടറി സിയാദ് വളപട്ടണത്തിന് കൈമാറി.
ഐ.സി.എഫിന് കീഴില്‍ കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും സേവനങ്ങളുടെയും മാതൃകകള്‍ പിന്തുടര്ന്ന് വയനാട്ടിലും വിപുലമായ പുനരധിവാസ പദ്ധതികളാണ് മാതൃ സംഘടനയായ കേരള മുസ്ലിം ജമാഅത്ത് ആവിഷ്കരിക്കുന്നത്.2018ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ധാരാളം കുടുംബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകുകയും, കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വയനാട്, മലപ്പുറം ജില്ലകളിലായി രണ്ട് ഓക്സിജൻ പ്ലാന്റുകൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതി പ്രവർത്തനങ്ങൾ ഐ.സി.എഫ് ഏറ്റെടുക്കുകയും സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഐ.സി.എഫ് നാഷനൽ നേതാക്കളായ അഡ്വ. എം.സി. അബ്ദുൽ കരീം, ഷാനവാസ് മദനി, അബ്ദുൽ സലാം മുസ്ലിയാർ, റഫീക്ക് ലത്വീഫി വരവൂർ, ഐ.സി.എഫ് സൽമാബാദ് സെൻട്രൽ ഭാരവാഹികളായ അബ്ദു റഹീം സഖാഫി വരവൂർ, ഉമർ ഹാജി ചേലക്കര, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.