മനാമ: കോഴിക്കോട് മേപ്പയ്യൂർ മക്കാട്ട് മീത്തൽ നൗഷാദ് (55) നാട്ടിൽ നിര്യാതനായി. ദീർഘകാലമായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് പോയത്.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദാണ് ഭാര്യ. ഏക മകൾ സബ്നാ ബിൻത് നൗഷാദ് നാട്ടിൽ വിദ്യർഥിനിയാണ്. പിതാവ് പരേതനായ സൂപ്പി കെ.കെ, മാതാവ് ആയിശ, സഹോദരങ്ങൾ: മജീദ്(മസ്കത്ത്) ലതീഫ്, ഖദീജ, ജമീല, പരേതയായ സുബൈദ, സൗദമക്കാട്ട് മീത്തൽ നൗഷാദിന്റെ വേർപാടിൽ ഫ്രന്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
നാട്ടിലുളള ഫ്രന്റ്സ് പ്രസിഡന്റ് സുബൈർ എം.എം, വൈസ് പ്രസിഡന്റ് ജമാൽ നദ്വി, എക്സിക്യൂട്ടിവ് അംഗം അബ്ബാസ് മലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രന്റ്സ് അസോസിയേഷൻ സംഘം ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.