തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മനാമ: ബഹ്റൈൻ അൽ അയാം പബ്ലിക്കേഷനിൽ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി പറമ്പത്ത് കരക്കുനിയിൽ അബ്ദുൽ അസീസ് (58) ഹൃദയാഘാതം മൂലം മരിച്ചു. ബുദയ്യയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിനിടെയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. 25 വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കുടുംബവുമൊത്താണ് ബഹ്‌റൈനിൽ താമസിക്കുന്നത്. ഭാര്യ റുക്‌സാ, മക്കൾ റിനോസ്, സയാൻ.