ഫാ. വിജു ഏലിയാസിനെ സ്വീകരിച്ചു

New Project (2)

മനാമ: ബഹ്‌റൈൻ സെന്റ്. മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും, ധ്യാന യോഗങ്ങൾക്കും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി വിജു ഏലിയാസ് അച്ചനെ കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, ആക്ടിങ് സെക്രട്ടറി മാത്യൂസ് നൈനാൻ, മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഓഗസ്റ്റ് 8, 11, 12, 13 തീയതികളിൽ വൈകിട്ട് 7 മണി മുതൽ ധ്യാന യോഗങ്ങളും, ഓഗസ്റ്റ് 13 ചൊവ്വ വൈകിട്ട് 6:45 ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, ധ്യാന യോഗം, ഓഗസ്റ്റ് 14 ബുധൻ വൈകിട്ട് വി. കുർബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും, നേർച്ചയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!