മനാമ: ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ മീലാദ് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്‌ലിസ്,, മദ്ഹു റസൂൽ സമ്മേളനം, സ്നേഹ സംഗമം, ബുർദ മത്സരം, മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ദഫ് പ്രദർശനം, എക്സിബിഷൻ എന്നിവ നടക്കും.
സെപ്തംബർ 12 വ്യാഴം ഉമ്മുൽ ഹസം ഖാങ്കോക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളത്തിൽ പ്രമുഖപണ്ഡിതൻ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യാതിഥിയായി പങ്കെടുക്കും.
സ്വാഗത സംഘം ഭാരവാഹികളായി ശൈഖ് ഹസ്സൻ മുഹമ്മദ് മദനി (ചെയർമാൻ) കബീർ വലിയകത്ത് , മജീദ് (വൈസ്. ചെയർമാൻ) നാഷാദ് കാസർകോഡ് (ജനറൽ കൺവീനർ), മുസ്ഥഫ പൊന്നാണി, ഇബ്രാഹിം മയ്യേരി ( ജോ: കൺവീനർ) നൗഫൽ മയ്യേരി (ഫിനാൻസ് കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.
അബ്ദു റസാഖ് ഹാജി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ യൂനുസ് സഖാഫി നന്നമ്പ്ര ഉദ്ഘാടനം ചെയ്തു. നസീഫ് അൽഹസനി പദ്ധതി പ്രഖ്യാപനം നടത്തി. അസ്‌കർ താനൂർ സ്വാഗതവും നൗഫൽ മയ്യേരി നന്ദിയും പറഞ്ഞു.