bahrainvartha-official-logo
Search
Close this search box.

‘യുവത്വവും ജ്ഞാനനിർമിതിയിൽ അവരുടെ പങ്കും’ യൂത്ത് ഇന്ത്യ പഠന സദസ്സ് സംഘടിപ്പിച്ചു

New Project (15)

മനാമ: അന്തർദേശീയ യുവദിനത്തോടനുബന്ധിച്ച് ”യുവത്വവും ഞ്ജാനനിർമിതിയിൽ അവരുടെ പങ്കും” എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ ചർച്ച സദസ്സ് സഘടിപ്പിച്ചു .പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വൈ ഇർഷാദ് വിഷയത്തിൽ പ്രവർത്തരുമായി സംസാരിച്ചു . യുവത മൂല്യങ്ങളിൽ ഉറച്ചു നിന്നാൽ മാത്രമേ ഏതൊരു കാര്യങ്ങളിലും നേര്, നന്മ കൈവരിക്കാൻ കഴിയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു .

 

ഇന്ന് യുവത നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കുകയും അതിലെ നന്മയോടൊപ്പം നിലനിൽക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും കഴിയണം .ഏതൊരു കാലത്തും യുവത വിപ്ലവം സ്ര്യഷ്ടിച്ചിട്ടുണ്ട് അതിന് ഉദാഹരണം കണ്മുന്നിൽ ഇപ്പോളും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പല ഗ്രന്ഥങ്ങളെ കുറിച്ചും / സാമൂദായിക വിഷയങ്ങളെ കുറിച്ച് പഠിക്കുവാനും, അതുമായി ബന്ധപ്പെടുന്ന ചർച്ചകളിൽ പങ്കെടുക്കുവാനും നമുക്ക് സാധിക്കണമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അന്തർദേശീയ യുവദിനത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് സിറാജ് കിഴുപ്പിള്ളിക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് ആമുഖവും, ജോയിൻ സെക്രട്ടറി സാജിർ ഇരിക്കൂർ സമാപനവും നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!