മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബിൽ 2024 ഓഗസ്റ്റ് 15-ാം തീയതി രാവിലെ 6:30ന് ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ലളിതമായ ചടങ്ങുകളോടെ നടന്ന പരിപാടിയിൽ ദേശീയ പതാക ഉയർത്തി, ദേശീയ ഗാനാലാപനം നടത്തി. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാസിയസ് പെരേര സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.