മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫുഡ് വേൾഡ് ആൻഡ് സിംസിം ഗ്രൂപ് മുസ് ലിം ലീഗിന്റെ ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ കുരുട്ടി അബൂബക്കർ ഹാജി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് കൈമാറി. ഡയറക്ടർ കുരുട്ടി മൊയ്തു ഹാജി സന്നിഹിതനായിരുന്നു.