മനാമ: ഭാരതത്തിന്റെ 78 ആം സ്വതന്ത്ര്യ ദിനം സീറോ മലബാർ സൊസൈറ്റി (സിംസ് ) സമുചിതമായി ആഘോഷിച്ചു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സിംസ് ആക്ടിങ് പ്രെസിഡന്റ് രതീഷ് സെബാസ്റ്റൻ ഇൻഡ്യൻ പതാക ഉയർത്തി. സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സിംസ് ഭരണ സമതി അംഗങ്ങളായ ജെയ്‌മി തെറ്റയിൽ, ലൈജു തോമസ്, കോർ ഗ്രൂപ്പ് ചെയര്മാന് പോൾ ഉരുവത് , മുൻ ഭാരവാഹികളായ ബെന്നി വര്ഗീസ്, മോൻസി മാത്യു, ജിമ്മി ജോസഫ്, ഇന്ത്യൻ ക്ലബ് മുൻ വൈസ് പ്രസിഡന്റ് സാനി പോൾ എന്നിവർക്കൊപ്പം കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ഷെൻസി മാർട്ടിൻ, ലിജി ജോൺസൻ സമ്മർ ക്യാമ്പിലെ കുട്ടികളും, അധ്യാപകരും,സിംസ് അംഗങ്ങളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കു ചേർന്നു. സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദേശീയ ഗാനാലാപനവും , കലാ പരിപാടികളും വർണ്ണാഭമായ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ മാറ്റു കൂട്ടി.