മനാമ: ഇന്ത്യൻ സ്വാതന്ത്ര സ്മൃതിയുടെ ഓളങ്ങളെ സ്മരിച്ചുകൊണ്ടും, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ചു കൊണ്ടും ബഹ്റൈൻ ഒ.ഐ.സി.സി. ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എഴുത്തിഎട്ടാമത് സ്വാതന്ത്ര്യാനുഭവവുമായി മുന്നോട്ട് പോകുമ്പോൾ, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ധീര ദേശാഭിമാനികളെയും നേതാക്കളെയും സ്മരിക്കേണ്ടത്. ഇന്നത്തെ സമൂഹത്തിന്റെ കടമയാണെന്ന് ആഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. സ്വാതന്ത്ര്യദിനാഘോഷ സമ്മേളനത്തിൽ ഒ.ഐ.സി.സി.ദേശീയ കമ്മിറ്റിപ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ സ്വാഗതം പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉദ്ഘാടനംചെയ്തു. കഴിഞ്ഞ പത്തുവർഷകാലത്തോളം ഇന്ത്യഭരിച്ച ഭരണകക്ഷിയായ ബി.ജെ.പി.സർക്കാറിന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ പാരമ്പര്യമോ, സമരഅനുഭവമോ ഇല്ലെന്ന് രാജു കല്ലുംപുറം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും മുൻ ദേശീയ പ്രസിഡൻ്റുമായ ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ദേശീയകമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്കുതോട് , സെയ്ദ് എം.എസ്. ട്രഷറർ ലത്തീഫ് ആയംചേരി , വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, നസിം തൊടിയൂർ,സിൻസൺ ചാക്കോ പുലിക്കോട്ടിൽ ,ഗിരിഷ് കാളിയത്ത്, സുമേഷ് അനേരി, വനിത വിഭാഗം പ്രസിഡൻ്റ് മിനി റോയി, ഒഐസിസി നേതാക്കളായ ജോയി ചുനക്കര, ചന്ദ്രൻ വളയം,സന്തോഷ് കെ.നായർ, ജാലിസ് കെ കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്,സിജു പുന്നവേലി, ജലീൽ മുല്ലപ്പള്ളി, സുരേഷ് പുണ്ടൂർ,ഷിബു ബഷീർ, ബൈജുചെന്നിത്തല,ബ്രൈറ്റ് രാജൻ തുടങ്ങിയവർ ആശംസ പ്രസംഗംനടത്തി.
ജില്ലാ കമ്മിറ്റിയുടെയും, നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണൻനായർമാന്നാർ , ഷാജി പൊഴിയൂർ,ശ്രീജിത്ത് പാനായി, കെ.പി. കുഞ്ഞമ്മദ്, റോയി മാത്യു ,അനിൽ കൊടുവള്ളി,അഷറഫ് പുതിയപാലം, തുളസിദാസ് ചെക്യാട്, തസ്തിക്കർ കോഴിക്കോട്, ഷിജ നടരാജ്, തോമസ്സ് ഫിലിപ്പ്,ടോം, സന്തോഷ്, രത്തിൻ തിലക്, അഹമ്മദ്ക്കോയ വാകയാട്, ഹമീദ് കുറ്റ്യാടി, അബ്ദുൾ സലാം മുയിപ്പോത്ത് എന്നിവർ നേതൃത്വം നൽകി.