മനാമ: മുണ്ടക്കയ് ദുരന്തത്തില്‍ പുനരധിവാസ പദ്ധതികള്‍ക്കുള്ള ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ പ്രഖ്യാപിച്ച സഹായത്തിന്റെ ആദ്യ ഘഡു കൈമാറി. കോഴിക്കോട് മര്‍ക്കസുദ്ദഅവയില്‍ നടന്ന ചടങ്ങില്‍ ഇസ്ലാഹീ സെന്‍റെര്‍ ട്രഷറര്‍ സഫീര്‍ കണിയാംകണ്ടി ഐ എസ് എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയാണ് നിര്‍വ്വഹിച്ചത്.
നാട്ടിലെ ഏത് ആപല്‍ ഘട്ടത്തിലും പ്രവാസികളുടെ വ്യത്യസ്തമായ കൈത്താങ്ങ് അവര്‍ ഈ മണ്ണിനോടും മനുഷ്യരോടും കാണിക്കുന്ന കരുണയുടെ അടയാളമാണെന്നു സഹായം സ്വീകരിച്ചുകൊണ്ട് സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങില്‍ ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് സഹല്‍ മുട്ടിൽ , ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സിറാജ് മേപ്പയ്യൂർ, റഷീദ്, മുൻ ഭാരവാഹികളായ ഇർഷാദ് വി.ടി, ജൗഹർ ഫാറൂഖി, റഫീഖ് മാഷ്, സുധീർ ചെറുവാടി, ഇബ്റാഹീം, ശമീം എന്നിവർ സന്നിഹിതരായിരുന്നു.