മനാമ: നഴ്സസ് കൂട്ടായ്മയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്(യു.എൻ.എ) ബഹ്റൈനിൽ തുടക്കം. കെ.സി.എ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി ജിബി ജോൺ, സെക്രട്ടറിയായി അരുൺജിത്ത്, ട്രഷററായി നിതിൻ എന്നിവരെ തെരഞ്ഞെടുത്തു.
കോഓഡിനേറ്ററായി അൻസു, വൈസ് പ്രസിഡന്റുമാരായി സുനിൽ, അന്ന സൂസൻ, ജോഷി, ജോയന്റ് സെക്രട്ടറിമരായി മിനി മാത്യു, ജനനി, സന്ദീപ്, ഓഡിറ്ററായി ജോജു, എന്നിവരും11 അംഗ എക്സിക്യൂട്ടിവ് മെംബേഴ്സും തെരഞ്ഞെടുക്കപ്പെട്ടു. നഴ്സുമാരുടെ കൾചറൽ, വെൽഫെയർ പരിപാടികൾ മികച്ച രീതിയിൽ നടത്താൻ കമ്മിറ്റി തീരുമാനമെടുത്തു.