മനാമ: ഐ.സി.എഫ് ഇസാടൗൺ സെൻട്രലിന്റെ കീഴിൽ ഈ വർഷം സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ വിജയത്തിന്നായി ഫിറോസ് ഖാൻ (ചെയർമാൻ ), ഷെനിൽ കാറളം (കൺവീനർ ) അഹ്‌മദ് ഹാജി CK (ഫിനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലായി 40 അംഗസ്വാഗത സംഘത്തിന് രൂപം നൽകി.
പ്രവാചക പ്രകീർത്തന സദസ്സുകൾ, പ്രഭാത മൗലിദ്, മദ്ഹു റസൂൽ പ്രഭാഷണം, സ്നേഹ സംഗമം, ഫാമിലി മീലാദ്, കുട്ടികൾക്കായുള്ള കലാപരിപാടികൾ, പൊതു സമ്മേളനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 19നു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യാതിഥി ആയി പങ്കെടുക്കും.
ഇത് സംബന്ധമായി ഇസാടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫി ആലക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ ബഷീർ ആവള, നിസാമുദിൻ മഅദനി, റാഷിദ് ഫാളിലി, സഈദ് ഉസ്താദ്, മഹ്‌മൂദ് വയനാട്, മുഹമ്മദലി കൊടുവള്ളി, മുനീർ കാസർകോഡ്, റഷീദ് ഇരിമ്പിളിയം എന്നിവർ സംബന്ധിച്ചു.