കെ എം സി സി ബഹ്റൈൻ 40ാം സമൂഹ രക്തദാന ക്യാമ്പ് ഓഗസ്റ്റ് 23ന്

WhatsApp Image 2024-08-21 at 3.35.26 PM

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കെ എം സി സി ബഹ്റൈൻ 40ാം സമൂഹ രക്തദാനക്യാമ്പ് ഓഗസ്റ്റ് 23 നു സൽമാനിയ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിക്കുമെന്ന് കെ എം സി സി സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 40ാം സമൂഹ രക്തദാന ക്യാമ്പ് 2024 ഓഗസ്റ് 23 (വെള്ളിയാഴ്ച) രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ മെഡിക്കൽ സെൻ്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ജീവൻ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്തുവാനും സ്വമേധയ തയ്യാറായി രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷം കൂടുതൽ പ്രചാരണം സംഘടിപ്പിക്കും. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 15വർഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്ത് നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നൽകിയത്. ഇതിനോടനുബന്ധിച്ച് ഒരാഴ്ചക്കാലം തുടർച്ചയായി എക്സ്പ്രസ്സ് ക്യാമ്പും നടത്തിയിരുന്നു.

2009ലാണ് ശിഹാബ് തങ്ങൾ സ്മരണാർത്ഥം കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6100 പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നൽകിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവർത്തിക്കുന്നുണ്ട്.

 

മികച്ച രക്തദാന പ്രവർത്തനത്തിനങ്ങൾക്ക് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റൽ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽ അവാര്‍ഡ്, ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് അവാർഡ്, ഇന്ത്യൻ എംബസിയുടെയുടെ അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെഎംസിസി ബഹ്റൈന് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ സി എച്ച് സെന്ററുമായി സഹകരിച്ചും രക്തദാന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.

 

23നു നടക്കുന്ന ക്യാമ്പിന് മുന്നോടിയായി വളണ്ടിയർ, രജിസ്ട്രേഷൻ, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷൻ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് രക്തദാന ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുന്നു. നാളെ (23.8.24) സംഘടിപ്പിച്ചിട്ടുള്ള രക്തദാന ക്യാമ്പിൽ ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍, ഇന്ത്യൻ എംബസി പ്രതിനിധികൾ ഉള്‍പ്പടെ പ്രമുഖര്‍ സൽമാനിയ മെഡിക്കൽ സെൻ്ററിലെ ക്യാമ്പ് സന്ദർശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവർക്ക് 33161984, 34599814 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാഹന സൗകര്യം ആവശ്യമുള്ളവർ 39903647 ഈ നമ്പറിൽ ബന്ധപ്പെടുക.

രക്തദാന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര, ആക്ടിങ് ജനറൽ സെക്രെട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രെസിഡന്റുമാരായ എ പി ഫൈസൽ, റഫീഖ് തോട്ടക്കര, സെക്രട്ടറി മാരായ ഫൈസൽ കണ്ടിത്താഴ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് മഞ്ചേശ്വരം (രക്തധാന ക്യാമ്പ് കൺവീനർ), അഷ്‌റഫ് തോടന്നൂർ, രക്തദാന ക്യാമ്പ് കോ ഓർഡിനേറ്റർ) ഇസ്ഹാഖ് വില്യാപ്പിള്ളി, റിയാസ് മണിയൂർ, റിയാസ് ഒമാനൂർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!