വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2024-08-25 at 2.11.16 PM

മനാമ: വോയ്‌സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മറ്റി അൽഹിലാൽ ഹോസ്‌പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി സിത്ര ഏരിയ പ്രസിഡന്റ് നൗഷാദ് പല്ലന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗവും സിത്ര ഏരിയ കോർഡിനേറ്റർ അജിത് കുമാർ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരിയും ആരോഗ്യ സാംസ്കാരിക മേഖലയിൽ പ്രശസ്തനുമായ ഡോക്ട‌ർ പി.വി. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

 

മെഡിക്കൽ ക്യാമ്പിന്റെ ആവിശ്യകതയെപ്പറ്റിയും ജീവിത ശൈലി രോഗങ്ങളെ പറ്റിയും സംസാരിച്ചു. ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ നജീബ് കടലായി വിശിഷ്ട അതിഥി ആയിരുന്നു. സംഘടന നടത്തിവരുന്ന ആരോഗ്യ പ്രവർത്തങ്ങളേയും സാമൂഹികവും സാംസ്കാരികവുമായി പൊതു രംഗത്ത് നടത്തുന്ന പ്രവർത്തങ്ങളേയും അദ്ദേഹം പ്രശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോയിൻറ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് ബാബു, ജേക്കബ് മാത്യു, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, അൽ ഹിലാൽ ഹോസ്‌പിറ്റൽ മാർക്കറ്റിംഗ് ഹെഡ് ഭരത് ജയകുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, ഡോക്ടർ സുബ്രമണ്യം ബുസിനേനി എന്നിവർ ആശംസ പ്രസംഗം നടത്തി.

സിത്ര ഏരിയ ജോയിന്റ് സെക്രട്ടറി കെ. ആർ യേശുദാസൻ, ഏരിയ എക്സിക്യൂട്ടീവ് അംഗവും ക്യാമ്പ് കോർഡിനേറ്ററുമായ നിധിൻ ഗംഗ, ഷിബു കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വോയ്‌സ് ഓഫ് ആലപ്പിയിലെ വിവിധ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന് സിത്ര ഏരിയ വൈസ്‌പ്രസിഡന്റ്‌ സന്ദിപ് സാരംഗ് കൃതഞ്ജത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!