ഐ.സി.എഫ്. ബഹ്റൈൻ 45-ാം വാർഷികം: സംഘാടക സമിതിക്ക് രൂപം നൽകി

New Project (3)

മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ സാമൂഹ്യ സേവന വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഐ.സി.എഫ്. 45-ാo വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്റർ നാഷണൽ മീലാദ് കോൺഫ്രൻസും സപ്തംബർ 22 ന് നടക്കും.

പ്രവാസി സുരക്ഷാ നിധി, ദാറുൽ ഖൈർ ഭവന പദ്ധതി, സാന്ത്വന കേന്ദ്രം, പ്രവാസി വായന, ഹാദിയ വിമൻസ് അക്കാദമി, സ്കൂൾ ഓഫ് ഖുർആൻ, മദ്റസകൾ തുടങ്ങി പ്രവാസ ലോകത്തും നാട്ടിലുമായി വ്യത്യസ്തങ്ങളായ പ്രവർത്തന പദ്ധതികൾ ഐ.സി.എഫ് നേതൃത്വത്തിൽ ഇതിനകം സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സയ്യിദ് ബാഫഖി കോയ തങ്ങൾ, ഹസ്സാൻ മുഹമ്മദ്‌ ഹുസൈൻ മദനി, കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി. അബ്ദുൽ കരീം, കെ. പി. മുസ്ഥഫ ഹാജി, സുലൈമാൻ ഹാജി, ഉസ്മാൻ സഖാഫി, അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, മമ്മൂട്ടി മുസ്‌ലിയാർ, പി വി അബ്ദുല്ല ഹാജി എന്നിവർ രക്ഷാധികാരികളായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, മുഹ്സിൻ മുഹമ്മദ് ഹുസ്സൈൻ മദനി, അബ്ദുസ്സലാം മുസ്ല്യാർ, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, സി എച്ച് അഷ്റഫ് ഹാജി (വൈസ് ചെയർമാന്മാർ), ഷാനവാസ് മദനി (ജനറൽ കൺവീനർ), നൗഷാദ് ഹാജി കണ്ണൂർ (ഫിനാൻസ് കൺവീനർ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി സിയാദ് വളപട്ടണം, ശമീർ പന്നൂർ ( ഫിനാൻസ്), റഫീഖ് ലത്വീഫി വരവൂർ, നിസാർ എടപ്പാൾ ( പബ്ലിസിറ്റി), അഹ് മദ് സഖാഫി, ഫൈസൽ ചെറുവണ്ണൂർ (മീഡിയ), നൗഫൽ മയ്യേരി, അസീസ് ചെറുമ്പ (വളണ്ടിയർ), സമദ് കാക്കടവ്, സലാം പെരുവയൽ ( സ്റ്റേജ് & സ്റ്റാൾ), അഷ്റഫ് രാമത്ത്, സുൽഫിക്കർ ( ഫുഡ് ), ഷംസു പൂക്കയിൽ , നൗഷാദ് കാസർകോഡ് (ഐ.ടി. സപ്പോർട്ട്‌ ), ശിഹാബുദ്ധീൻ സിദ്ദീഖി, അബ്ദു റഹീം സഖാഫി വരവൂർ ( സ്വീകരണം) എന്നിവരെയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!