മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാവിഭാഗമായ ‘കലാവേദിയുടെ നേതൃത്വത്തിൽ പുസ്തക പരിചയം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’എന്ന പുസ്തകം ആണ് പരിചയപ്പെടുത്തിയത്. അറിയപ്പെടുന്ന എഴുത്തുകാരൻ ഫിറോസ് തിരുവത്രയും മികച്ച പ്രാസംഗിക കുമാരി റിധി രാജീവനുമാണ് പുസ്തകം പരിചയപ്പെടുത്തിയത്. തുടർന്ന് നടന്ന ചർച്ചയിൽ പ്രമുഖർ പങ്കെടുത്തു.
ദക്ഷിണേഷ്യൻ രാജ്യങ്ങൾ ആയ ഇന്ത്യ ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ തുടങ്ങിയ എൻജിഓ ആയി പ്രവർത്തിച്ച 2003 മുതൽ കാലയളവിൽ സുധാമേനോൻ നേരിട്ട് പരിചയപ്പെട്ട 6 സ്ത്രീ ജീവിതങ്ങളുടെ അനുഭവങ്ങൾ. ഒരേ യാതനയും വേദനയും ഉള്ള സമാന സ്വഭാവമുള്ളത് ആയി ഹൃദയം തൊടുന്നത് ആണെന്നും ഭരണ കൂടങ്ങൾ ഇവരെ വെറും ഇരകൾ മാത്രം ആയി കാണുകയും അദൃശ്യരാക്കി മാറ്റുന്ന അനുഭവങ്ങൾ ഉള്ളുലയ്ക്കുന്നതായി പുസ്തകം വായിക്കുന്ന ആർക്കും അനുഭവപ്പെടുന്നതായി ഫിറോസ് അഭിപ്രായപ്പെട്ടു ,സമ കാലിക ജീവിതത്തിൽ ഇവരെ പുനരുദ്ധരിക്കേ ണ്ടത് അതാതു ഭരണ കർത്താക്കളുടെ ഉത്തരവാദിത്വം ആണെന്നിടത്ത് ആണ് ഈ പുസ്തകത്തിന്റെ പ്രസക്തി എന്ന് ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു ഈ പുസ്തകം തീർച്ചയായും എല്ലാവരും വായിച്ചിരിക്കെണ്ടത് അനിവാര്യമാണ് എന്നും ഫിറോസ് ഓർമ്മപ്പെടുത്തി .
സഗയ്യയിലുള്ള ഒഐസിസി ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാ കൾച്ചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡറേറ്റർ ആയിരുന്നു. ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷ പ്രസംഗവും നടത്തി തുടർന്ന് ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ആശംസ പ്രസംഗവും പ്രിയദര്‍ശിനി പബ്ലിക്കെഷൻസിന്റെ പ്രവർത്തനങ്ങൾ ബഹ്‌റൈൻ കോഡിനേറ്റർ സൈത് എം.എസ് വിവരിച്ചു. തുടർന്ന് നടന്ന പുസ്തക പരിചയത്തിന് ശേഷം നടന്ന ചർച്ചയിൽ തണൽ പ്രസിഡണ്ട് റഷീദ് മാഹി, പ്രവാസി വെൽഫയര്‍ സെക്രട്ടറി ഇർഷാദ് കോട്ടയം, ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി ജേക്കബ് തേക്കുംതോട്, സയ്യിദ് ഹനീഫ്, സിബി ഇരവുപാലം, പ്രവീൺ-നവകേരള, ഗോപാലേട്ടൻ, ഈ.വി. രാജീവൻ എന്നിവർ തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോളി ജോർജ്, ട്രഷറർ സാബു പൗലോസ് എന്നിവർ നേതൃത്വം കൊടുത്ത പരിപാടി യിൽ ദേശിയ വൈസ് പ്രസിഡന്റ് സിൻസൺ ചാക്കോ നന്ദി പറഞ്ഞു.