മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം തങ്ങളുടെ പ്രവർത്തകർക്കായി നടത്തിയ സംഗമം അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡണ്ട് ഹംസ അമേത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു.
കൂടിയാലോചനകളിലൂടെ എടുക്കുന്ന തീരുമാനങ്ങളാണ് ഏറ്റവും ഉചിതമെന്നും ഏതൊരു കൂട്ടായ്മയുടെയും മുന്നോട്ടുള്ള ഗമനത്തിന് അത്തരം തീരുമാനങ്ങൾ ഗുണം ചെയ്യുമെന്നുമുള്ള പ്രവാചക വചനം ഉദ്ധരിച്ച് ‘കൂടിയാലോചനയുടെ മഹത്വം’ എന്ന വിഷയത്തിൽ സമീർ ഫാറൂഖി പ്രഭാഷണം നിർവ്വഹിച്ചു.
പ്രശസ്ത പണ്ഡിതൻ മുനവ്വർ സ്വലാഹിയുടെ ‘മുന്നേറാം നന്മയുടെ പാതയിൽ’ എന്ന ഓൺലൈൻ പ്രഭാഷണം സദസ്സ് സാകൂതം ശ്രദ്ധിച്ചു. തുടർന്ന് ദഅവ, ഖുർആൻ ഹദീസ് ലേണിങ് സ്‌കൂൾ, .ഹജ്ജ് ഉംറ, സോഷ്യൽ വെൽഫെയർ, പബ്ലിക് റിലേഷൻ, ഇവന്റ്, പ്രോഗ്രാം, വോളന്റീർ, ഐ. ടി, സോഷ്യൽ മീഡിയ, പബ്ലിസിറ്റി, യൂത്ത് എന്നീ വകുപ്പുക ളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പരിപാടികളെക്കുറിച്ചു ചർച്ച നടന്നു.
ഉസ്താദ് യഹ്‌യ സി.ടി. നടത്തിയ ‘മരണത്തിന് മുൻപേ’ എന്ന ഉൽബോധനത്തിന് ശേഷം സാദിഖ് ബിൻ യഹ്‌യ യുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.