മനാമ: പതിറ്റാണ്ട്കൾക്ക് മുമ്പ് ഒരു നാടിന്റെ സ്വപ്നങ്ങളും പേറി പവിഴ ദീപിലെത്തി പ്രതിസന്ധികളോട് പൊരുതി പ്രവാസജീവിതം നയിച്ച് ചാരിതാർത്ഥ്യത്തോടെ നാടണഞ്ഞ പഴയകാല പ്രവാസികൾ വീണ്ടും ഒത്തുചേർന്നത് വേറിട്ട. അനുഭവമായി മാറി. ഐ.സി.എഫ്. ബഹ്റൈൻ 45-ാം വാർഷികത്തിന് മുന്നോടിയായാണ് കഴിഞ്ഞ കാലങ്ങളിൽ ബഹ്റൈൻ കേരള സുന്നി ജമാഅത്ത്, ഭാരവാഹികളായും പ്രവർത്തകരായും ബഹ്റൈൻ സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായവരും മറ്റും . മഹബ്ബ സംഗമത്തിൽ ഒത്തുകൂടിയത്.
കാരന്തൂർ മർകസിൽ നടന്ന സംഗമം കട്ടിപ്പാറ അബൂബക്കർ മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ മർകസ് വൈസ് ചാൻസലർ ഡോ: ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ സിക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണം നടത്തി. ടി. കെ. മുഹമ്മദ് ദ് ദാരിമി മടവൂർ അനുസ്മരണ പ്രഭാഷണവും ഒ എം. അബൂബകർ ഫൈസി സന്ദേശ പ്രഭാഷണവും നടത്തിയ സംഗമത്തിൽ എം. സി. അബ്ദുൾ കരീം ഹാജി, അബൂബക്കർ ലത്വീഫി, മർ സൂഖ് സഅദി പാപ്പിനിശ്ശേരി, അശ്റഫ് ഹാജി ഇഞ്ചിക്കൽ , വി പി കെ അബൂബക്കർ ഹാജി, മുസ്ഥഫ.ഹാജി കണ്ണപുരം, കെ. സി. അബ്ദുൾ അസീസ് ദാരിമി, സലീം കീരങ്കൈ, എന്നിവർ പ്രസംഗിച്ചു.
കെ.പി. ശരീഫ് മാലവി തിരൂർ ഖിറാഅത്തും കെ.സി മൊയ്തു ഫൈസി വയനാട് പ്രാർത്ഥനയും നിർവ്വഹിച്ച സംഗമത്തിന് മുഹമ്മദലി മുസ്ല്യാർ മാരായമംഗലം,, കെ. എം. മൊയ്തു ഹാജി പേരാമ്പ്ര, അബ്ദുള്ള അമ്പലക്കണ്ടി, അസീസ് ചേലക്കാട്, എന്നിവർ നേതൃത്വം നൽകി.